Skip to content

വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും മൊഹമ്മദ് ഷാമിയ്ക്ക് മുൻപിൽ വീണ് ഡേവിഡ് വാർണർ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വാർണറെ പുറത്താക്കിയ ഷാമി ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും ഓസ്ട്രേലിയൻ ഓപ്പണറെ പുറത്താക്കി.

പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഡേവിഡ് വാർണറെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമി ഓസ്ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തത്. മൂന്നോ നാലോ തവണ ഭാഗ്യം കൊണ്ട് രക്ഷപെട്ട വാർണർക്ക് ആ പന്തിൽ രക്ഷ നേടുവാൻ സാധിച്ചില്ല. 44 പന്തിൽ 15 റൺസ് നേടിയാണ് വാർണർ പുറത്തായത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് മത്സരത്തിൽ ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. റെൻഷോയ്ക്ക് പകരക്കാരനായി ട്രാവിസ് ഹെഡ് ടീമിലെത്തിയപ്പോൾ സ്കോട്ട് ബോളൻഡിന് പകരക്കാരനായി അരങ്ങേറ്റക്കാരൻ മാത്യൂ കുനെമാനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. മറുഭാഗത്ത് ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യരെത്തി.

വീഡിയോ :