Skip to content

പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന ചരിത്രനേട്ടം കുറിച്ച സീനിയർ താരം ചേതേശ്വർ പുജാരയെ ആദരിച്ച് ഇന്ത്യൻ ടീം. മത്സരത്തിന് മുൻപായി പുജാരയ്ക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചതിനൊപ്പം ഗാർഡ് ഓഫ് ഓണറും ഇന്ത്യൻ ടീം നൽകി. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണറായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും ഗാർഡ് ഓഫ് ഓണറിൽ പങ്കാളികളായി.

ഇന്ത്യയ്ക്ക് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമാണ് പുജാര. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, വെങ്സർക്കാർ, സൗരവ് ഗാംഗുലി, ഇഷാന്ത് ശർമ്മ, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ്, വിരാട് കോഹ്ലി എന്നിവരാണ് പുജാരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വേണ്ടി 100 മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ.

ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 99 മത്സരങ്ങളിൽ നിന്നും 44.15 ശരാശരിയിൽ 19 സെഞ്ചുറിയടക്കം 7021 റൺസ് പുജാര നേടിയിട്ടുണ്ട്.

വീഡിയോ :