Skip to content

ടോസ് ഭാഗ്യം വീണ്ടും ഓസ്ട്രേലിയക്ക്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ തിരിച്ചെത്തി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിലും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. ഇന്ത്യ പ്ലേയിങ് ഇലവനിൽ ഒരു മാറ്റം വരുത്തി.

മാത്യൂ കുനെമാൻ ഓസ്ട്രേലിയക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. മാറ്റ് റെൻഷോയ്ക്ക് പകരക്കാരനായി ട്രാവിസ് ഹെഡിനെയും ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ ടീമിൽ പരിക്കിൽ നിന്നും മുക്തനായി ശ്രേയസ് അയ്യർ തിരിച്ചെത്തിയപ്പോൾ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി. ഒരേയൊരു പേസറുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.

ഓസ്ട്രേലിയ ഇലവൻ :ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി(wk), പാറ്റ് കമ്മിൻസ്(c), ടോഡ് മർഫി, നഥാൻ ലിയോൺ, മാത്യു കുഹ്‌നെമാൻ

ഇന്ത്യ ഇലവൻ : രോഹിത് ശർമ്മ(c), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്(wk), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്