അടുത്ത വിനോദ് കാംബ്ലിയോ ? നടുറോഡിൽ ആരാധകരുമായി പൃഥ്വി ഷായുടെ കയ്യാങ്കളി. വീഡിയോ

നടുറോഡിൽ ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്കെതിരെ ആക്രമണം. സെൽഫിയെ ചൊല്ലിയുള്ള തർക്കമാണ് നടുറോഡിൽ ആക്രമണത്തിന് വഴിവെച്ചത്. മുംബൈയിൽ ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. പോലീസ് കേസ് പ്രകാരം സെൽഫി നിരസിച്ചതിന് പുറകെ പൃഥ്വി ഷായ്ക്കെതിരെ ഒരു കൂട്ടർ ആക്രമണം നടത്തുകയായിരുന്നു.

പോലീസിൽ ലഭിച്ച പരാതി പ്രകാരം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡിന്നറിനായി എത്തിയ പൃഥ്വി ഷയോട് ഒരു ആരാധകൻ സെൽഫി ആവശ്യപെടുകയും ഇന്ത്യൻ താരം സെൽഫിയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം മറ്റാളുകളുമായി എത്തിയ ആരാധകൻ വീണ്ടും സെൽഫി ആവശ്യപെടുകയും പൃഥ്വി ഷാ നിരസിക്കുകയും ചെയ്തതാണ് തർക്കങ്ങളിലേക്ക് വഴിവെച്ചത്.

ഇതിന് ശേഷം പൃഥ്വി ഷായും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് പിൻതുടർന്നെത്തി ഇക്കൂട്ടർ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൃഥ്വി ഷാ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും താരത്തിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ നടന്ന സംഭവത്തെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

വീഡിയോ :