Skip to content

അവർക്കെതിരെ ഒന്നും ചെയ്യാൻ ഐസിസിയ്ക്ക് പോലും സാധിക്കില്ല : ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച വിഷയത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വേദിയെ സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ബഹ്റൈനിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ അടിയന്തര യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമായില്ല.

” എനിക്ക് യാതൊരു അറിവും അതിനെ കുറിച്ചില്ല. ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരുമോ ? നമ്മൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്കരിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉറച്ച തീരുമാനം നമ്മൾ എടുക്കേണ്ടതുണ്ട്. ”

” ഇക്കാര്യത്തിൽ ഐസിസിയുടെ നിലപാട് നിർണായകമാണ്. അവർ ഉറച്ച നിലപാടോടെ മുൻപോട്ട് വരേണ്ടതുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ പറയട്ടെ ബിസിസിഐയെ എതിർത്ത് സംസാരിക്കുവാൻ ഐസിസിയ്ക്ക് പോലും സാധിക്കില്ല. ” ഷാഹിദ് അഫ്രീദി പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് വരില്ലെന്ന ബിസിസിഐയുടെ ഉറച്ചുനിലപാട് അവരുടെ കരുത്തുകാട്ടലായിരിക്കാമെന്നും അത്തരത്തിൽ ഉറച്ച നിലപാടും ശക്തമായ തീരുമാനവും പാകിസ്ഥാനും എടുക്കണമെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.