Skip to content

സംശയം വേണ്ട. അവൻ തീർച്ചയായും ടീമിലുണ്ടാകും. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ശ്രേയസ് അയ്യരുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചിരുന്നു. അയ്യരുടെ മടങ്ങിവരവോടെ സൂര്യകുമാർ യാദവ് പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

” പരിക്കിൽ നിന്നും മുക്തരായി താരങ്ങൾ തിരിച്ചെത്തുന്നത് നല്ല കാര്യമാണ്. പരിക്ക് മൂലം ഒരാളെയും നഷ്ടപെടുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. അത് ടീമിനോ ആ വ്യക്തിയ്ക്കോ നല്ലതല്ല. അവൻ ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. അവൻ്റെ കാര്യത്തിൽ രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം തീരുമാനമെടുക്കും. ഇന്നവർ കുറച്ച് പരിശീലനം നടത്തി. നാളെ വീണ്ടും പരിശോധന നടത്തും. അവൻ ഫിറ്റും അഞ്ച് ദിനത്തിലെ ജോലിഭാരവും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ അവൻ്റെ മുൻപത്തെ പ്രകടനങ്ങൾ യാതൊരു സംശയവും കൂടാതെ അവൻ ടീമിലുണ്ടാകും. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

കാൺപൂരിലെ അരങ്ങേറ്റം മുതൽ തന്നെ സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചിരുന്നുവെന്നും രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർക്കൊപ്പം ശ്രേയസ് അയ്യരാണ് പല സമ്മർദ്ദ ഘട്ടങ്ങളിലും ഇന്ത്യയെ രക്ഷിച്ചതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.