Skip to content

കോഹ്ലി ഗാംഗുലിയ്ക്കെതിരെ നുണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്. വിരാട് കോഹ്ലി ഗാംഗുലിയ്ക്കെതിരെ നടത്തിയ ആരോപണങ്ങൾ നുണയായിരുന്നുവെന്നും ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിയുന്നതിനെ കുറിച്ച് വീണ്ടും ചിന്തിക്കണമെന്ന് കോഹ്ലിയോട് ഗാംഗുലി ആവശ്യപെട്ടിരുന്നുവെന്നും ചേതൻ ശർമ്മ പറഞ്ഞു.

തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപെട്ടതിന് കാരണം സൗരവ് ഗാംഗുലിയാണെന്ന് കോഹ്ലി കരുതിയിരുന്നുവെന്നും കോഹ്ലിയുമായി നടത്തിയ വീഡിയോ കോൺഫ്രൻസിൽ താനടക്കം ഒമ്പത് പേരുണ്ടായിരുന്നുവെന്നും ക്യാപ്റ്റൻസി ഒഴിയുന്നതിനെ കുറിച്ച് പുനർ ചിന്തിക്കണമെന്ന് തങ്ങൾ പറഞ്ഞത് കോഹ്ലി കേട്ടില്ലയെന്നും ചേതൻ ശർമ്മ പറഞ്ഞു.

സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ കോഹ്ലി നടത്തിയ ആരോപണങ്ങൾ അനാവശ്യമായിരുന്നുവെന്നും ഗാംഗുലിയെ കുറ്റക്കാരനാക്കുവാൻ വേണ്ടിയാണ് കോഹ്ലി പ്രസ്സ് കോൺഫ്രൻസിൽ അന്ന് നുണ പറഞ്ഞതെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തി.

ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചേതൻ ശർമ്മയ്ക്കെതിരെ കടുത്ത നടപടി തന്നെ ബിസിസിഐ എടുത്തേക്കും.