Skip to content

പരിക്ക് മാറി. ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സൂപ്പർതാരം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തി ബിസിസിഐ. പരിക്ക് മാറി ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ശ്രേയസ് അയ്യരിനെ ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിനുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്തിയത്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും മെഡിക്കൽ ടീമിൻ്റെ ക്ലിയറൻസ് ലഭിച്ചതോടെയാണ് അയ്യരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തിയതോടെ സൂര്യകുമാർ യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ നിന്നും ഒരുപക്ഷേ ഒഴിവാക്കിയേക്കും. അയ്യരുടെ അഭാവത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് 8 റൺസ് നേടി പുറത്തായിരുന്നു.

ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് ഇന്ത്യൻ ബാറ്റിങ് നിരയെ കൂടുതൽ കരുത്തരാകും. സ്പിന്നിനെതിരെ മികച്ച റെക്കോർഡാണ് ശ്രേയസ് അയ്യർക്കുള്ളത്. ഇന്ത്യയ്ക്കായി ഇതുവരെ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള അയ്യർ 56.73 ശരാശരിയിൽ 624 റൺസ് നേടിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (vc), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എസ് ഭരത് (wk), ഇഷാൻ കിഷൻ (wk), ആർ. അശ്വിൻ, അക്സർ പട്ടേൽ , കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാർ യാദവ്