Skip to content

ഫ്ളഡ് ലൈറ്റിന് തീപിടിച്ചു. പരിഭ്രാന്തി പരത്തി പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം

പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ മോശം സാഹചര്യത്തിലൂടെ കടന്നുപോകവേ പാകിസ്ഥാൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ പാകിസ്ഥാൻ സൂപ്പർ ലീഗിന് മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ ലീഗിലെ ആദ്യ മത്സരം വാർത്തകളിൽ ഇടംനേടിയത് മറ്റൊരു സംഭവത്തിൻ്റെ പേരിലായിരുന്നു.

നീണ്ടനേരം നീണ്ടുനിന്ന വെടിക്കെട്ടോടെയാണ് പാകിസ്ഥാൻ സൂപ്പർ ലീഗിന് തുടക്കം കുറിച്ചത്. വെടിക്കെട്ട് മൂലം സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകൾക്ക് തീ പിടിക്കുകയും സ്റ്റേഡിയത്തിൽ ഇത് പരിഭ്രാന്തിയ്ക്ക് ഇടയാക്കുകയും ചെയ്തു. തുടർന്ന് ഫയർ എഞ്ചിനുകൾ എത്തി തീ അണച്ച ശേഷമാണ് ആദ്യ മത്സരം ആരംഭിച്ചത്. ഇതുമൂലം ഏകദേശം അരമണിക്കൂർ വൈകിയാണ് ലാഹോർ ഖലന്ദർസും മുൾട്ടാൻ സുൽത്താൻസും തമ്മിലുള്ള മത്സരം ആരംഭിച്ചത്.

മത്സരത്തിൽ ഷഹീൻ അഫ്രീദി നയിക്കുന്ന ലാഹോർ മൊഹമ്മദ് റിസ്വാൻ്റെ മുൾട്ടാനെ ഒരു റൺസിന് പരാജയപെടുത്തി. ലാഹോർ ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുൾട്ടാൻ സുൽത്താൻസിന് നിശ്ചിത 20 ഓവറിൽ 174 റൺസ് നേടാനെ സാധിച്ചുള്ളൂ.

വീഡിയോ :