Skip to content

തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിൻ്റെയും 132 റൺസിൻ്റെയും വമ്പൻ വിജയം. രവിചന്ദ്രൻ അശ്വിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടികൊണ്ട് ഇന്ത്യ വമ്പൻ വിജയം കുറിച്ചത്.

223 റൺസിൻ്റെ ലീഡ് വഴങ്ങിയ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.32.3 ഓവർ മാത്രമാണ് ഓസ്ട്രേലിയക്ക് ബാറ്റ് ചെയ്യുവാൻ സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 212 പന്തിൽ 120 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 185 പന്തിൽ 70 റൺസ് നേടിയ രവീന്ദ്ര ജഡേജ, 174 പന്തിൽ 84 റൺസ് നേടിയ അക്ഷർ പട്ടേൽ, 47 പന്തിൽ 37 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടി 223 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റക്കാരൻ ടോഡ് മർഫി 7 വിക്കറ്റ് വീഴ്ത്തിയപ്പോൾ മറ്റുള്ളവർ നിരാശപെടുത്തി. മത്സരത്തിലെ വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ഫെബ്രുവരി 17 ന് ഡൽഹിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.