Skip to content

വാലറ്റത്തിൽ തകർത്ത് ഷാമിയും അക്ഷറും. ഓസ്ട്രേലിയക്കെതിരെ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ റൺസ് നേടി പുറത്ത്. 321 ന് ഏഴ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 79 റൺസ് കൂടെ കൂട്ടിച്ചേർക്കാൻ സാധിച്ചു. ഇതോടെ 223 റൺസിൻ്റെ വമ്പൻ ലീഡ് ആതിഥേയർ സ്വന്തമാക്കി.

212 പന്തിൽ 120 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 185 പന്തിൽ 70 റൺസ് നേടിയ രവീന്ദ്ര ജഡേജ, 174 പന്തിൽ 84 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മൂന്നാം ദിനത്തിൽ തുടക്കത്തിൽ തന്നെ ജഡേജയെ നഷ്ടപെട്ടുവെങ്കിലും ഒമ്പതാം വിക്കറ്റിൽ 52 റൺസ് ഷാമിയും അക്ഷർ പട്ടേലും കൂട്ടിച്ചേർത്തു. ഇതിൽ 37 റൺസും നേടിയത് മൊഹമ്മദ് ഷാമിയായിരുന്നു. പത്താം വിക്കറ്റിൽ 20 റൺസും കൂട്ടിച്ചേർക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഓസ്ട്രേലിയക്ക് വേണ്ടി ടോഡ് മർഫി ഓവറിൽ റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തി. മർഫിയ്ക്ക് പുറമെ 17 ഓവറിൽ 34 റൺസ് വഴങ്ങിയ സ്കോട്ട് ബോളൻഡ് മാത്രമാണ് ഓസ്ട്രേലിയക്ക് വേണ്ടി മികവ് പുലർത്തിയത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നേതൻ ലയണും മികവ് പുലർത്താൻ സാധിച്ചില്ല.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പോരാട്ടം വെറും 177 റൺസിൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്.