Skip to content

ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വീണ്ടും വൈകും. പുതിയ റിപ്പോർട്ട് ഇങ്ങനെ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വീണ്ടും വൈകും. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും നേരത്തെ പുറത്തായ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളളവർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിലും ജസ്പ്രീത് ബുംറ കലിക്കില്ല. ആറ് മാസങ്ങൾക്ക് ശേഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ തിടുക്കം കാണിച്ച് ബുംറയെ തിരിച്ചെത്തിക്കേണ്ടെന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ബുംറയെ കളിപ്പിക്കണോയെന്ന് അടുത്ത ആഴ്‌ച്ച ഇന്ത്യ തീരുമാനിക്കും.

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരുന്ന ബുംറ നെറ്റ്സിൽ ബൗളിങ് പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അതിന് മുൻപ് നടന്ന ഏഷ്യ കപ്പിലും പിന്നീട് നടന്ന ഐസിസി ടി20 ലോകകപ്പിലും ബുംറ കളിച്ചിരുന്നില്ല.

എന്നാൽ നിലവിൽ ബുംറയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ല എന്ന് തന്നെ പറയാം. അതിന് പ്രധാന കാരണം മൊഹമ്മദ് സിറാജിൻ്റെ തകർപ്പൻ പ്രകടനം തന്നെ. ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.