Skip to content

തിരിച്ചുവരവ് ഗംഭീരമാക്കി സർ ജഡേജ. തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

തകർച്ചയോടെയാണ് ഓസ്ട്രേലിയ തുടങ്ങിയത്. സ്കോർബോർഡിൽ 2 റൺസ് നേടുന്നതിനിടെ രണ്ട് ഓപ്പണർമാരായ ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായി. മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് സ്റ്റീവ് സ്മിത്തും ലാബുഷെയ്നും ഓസ്ട്രേലിയയെ തകർച്ചയിൽ നിന്നും കരകയറ്റിയെങ്കിലും ലഞ്ചിന് ശേഷം ലാബുഷെയ്ൻ, റെൻഷോ എന്നിവരെ തൊട്ടടുത്ത പന്തുകളിലും അതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കികൊണ്ട് ജഡേജ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി.

ആറാം വിക്കറ്റിൽ ഹാൻഡ്സ്കോംബും അലക്സ് കാരിയും 53 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും അലക്സ് കാരിയെ പുറത്താക്കികൊണ്ട് അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.

ഓസ്ട്രേലിയക്ക് വേണ്ടി മാർനസ് ലാബുഷെയ്ൻ 49 റൺസും സ്റ്റീവ് സ്മിത്ത് 37 റൺസും അലക്സ് കാരി 33 പന്തിൽ 36 റൺസും പീറ്റർ ഹാൻഡ്സ്കോംബ് 31 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ഓവറിൽ റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ്, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.