Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം ; അപൂർവ നേട്ടത്തിൽ അശ്വിൻ

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ട്ടത്തിൽ 172 റൺസുമായി തുടരുന്നു. ലെബുഷെയ്ൻ (49), സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാറെ (36) എന്നിവരുടെ ഇന്നിങ്‌സുകളാണ് വലിയ തകർച്ചയിൽ ഓസ്‌ട്രേലിയയ്ക്ക് തുണയായത്. രണ്ടാം സെക്ഷനിൽ ഇറങ്ങിയ ഓസ്‌ട്രേലിയ 2ന് 76 എന്ന നിലയിലായിരുന്നു. എന്നാൽ 36ആം ഓവറിൽ തുടർച്ചയായി 2 വിക്കറ്റ് വീഴ്ത്തി ജഡേജ ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കി.

അധികം വൈകാതെ സ്മിത്തിനെയും വീഴ്ത്തി ജഡേജ വീണ്ടും മുന്നേറ്റം സമ്മാനിച്ചു. 5ന് 109 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആറാം വിക്കറ്റിൽ കാറെയും ഹൻഡ്‌സ്കോമ്പും ചേർന്ന് 53 കൂട്ടിച്ചേർത്തു. 36 റൺസിൽ നിൽക്കെ കാറെയെ ബൗൾഡാക്കി അശ്വിനാണ് ആ കൂട്ടുകെട്ടിന് അന്ത്യമിട്ടത്. ഇതൊക്കെ അശ്വിന്റെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 450ൽ എത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റും 3000+ റൺസും നേടുന്ന ആദ്യ ഏഷ്യൻ താരമായി അശ്വിൻ മാറി. 89 ഇന്നിംഗ്‌സിൽ നിന്നാണ് ഈ നേട്ടത്തിൽ എത്തിയത്. അതിവേഗത്തിൽ 450 വിക്കറ്റ് നേടുന്നവരുടെ ലിസ്റ്റിൽ മുത്തയ്യ മുരളീധരൻ (80 ഇന്നിങ്‌സ്) പിറകെ രണ്ടാം സ്ഥാനത്തെത്തി. 93 ഇന്നിംഗ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ അനിൽ കുംബ്ലെയെയും 100 ഇന്നിംഗ്‌സിൽ നിന്നുമായി എത്തിയ മെഗ്രാത്തിനെയുമാണ് മറികടന്നത്.