Skip to content

ജഡേജ യൂ ബ്യൂട്ടി. സർപ്രൈസ് പന്തിലൂടെ സ്മിത്തിനെ പുറത്താക്കി ജഡേജ : ജഡേജ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. നാഗ്പൂരിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയുടെ ആദ്യ അഞ്ചിൽ മൂന്ന് വിക്കറ്റും ജഡേജ വീഴ്ത്തി. ഓസ്ട്രേലിയയുടെ പ്രധാനപെട്ട താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരുടെ ചെറുത്തുനിൽപ്പും ജഡേജ അവസാനിപ്പിച്ചു.

മാർനസ് ലാബുഷെയ്നെ പുറത്താക്കികൊണ്ട് 82 റൺസിൻ്റെ കൂട്ടുകെട്ട് തകർത്ത ജഡേജ തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയെയും പുറത്താക്കി. അക്ഷർ പട്ടേലിനെതിരെ ഒരോവറിൽ 3 ഫോർ നേടി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ സ്റ്റീവ് സ്മിത്തിനെ മനോഹരമായ പന്തിലൂടെയാണ് ജഡേജ പുറത്താക്കിയത്. പന്ത് ടേൺ ചെയ്യുമെന്ന പ്രതീക്ഷിച്ച് ബാറ്റ് ചെയ്ത സ്മിത്തിനെ സ്ട്രെയ്റ്റ് പന്തിലൂടെയായിരുന്നു രവീന്ദ്ര ജഡേജ പുറത്താക്കിയത്.

107 പന്തിൽ 7 ഫോർ അടക്കം 37 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. മാർനസ് ലാബുഷെയ്ൻ ഫിഫ്റ്റിയ്ക്ക് ഒരു റൺ അകളെട് 49 റൺസ് നേടി പുറത്തായി. ഡേവിഡ് വാർണർ, ഉസ്മാൻ ഖാവാജ എന്നിവർ ഒരു റൺ നേടി പുറത്തായപ്പോൾ മാറ്റ് റെൻഷോ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. തിരിച്ചുവരവിൽ തന്നെ തൻ്റെ ഇംപാക്ട് അറിയിച്ചിരിക്കുകയാണ് സർ ജഡേജ.

വീഡിയോ :