ജഡേജയുടെ തകർപ്പൻ ബോൾ. ഭരതിൻ്റെ മിന്നൽ സ്റ്റമ്പിങ്. ലാബുഷെയ്ൻ പുറത്ത് : വീഡിയോ

മാർനസ് ലാബുഷെയ്ൻ്റെ ചെറുത്തുനിൽപ്പ് തകർപ്പൻ പന്തിലൂടെ അവസാനിപ്പിച്ച് രവീന്ദ്ര ജഡേജ. ലഞ്ചിന് ശേഷമുള്ള തൻ്റെ രണ്ടാം ഓവറിലായിരുന്നു ജഡേജ ഫിഫ്റ്റിയ്ക്ക് ഒരു റൺ അകലെ ബാറ്റ് ചെയ്യുകയായിരുന്ന ലാബുഷെയ്നെ പുറത്താക്കിയത്.

മത്സരത്തിലെ 36 ആം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ലാബുഷെയ്നെ പുറത്താക്കികൊണ്ട് നിർണായക കൂട്ടുകെട്ട് ജഡേജ തകർത്തത്. ജഡേജയെ ക്രീസ് വിട്ടിറങ്ങി ഡ്രൈവ് ചെയ്യാനുള്ള ലാബുഷെയ്ൻ്റെ ശ്രമം പരാജയപെടുകയും പന്ത് കൈപ്പിടിയിൽ ഒതുക്കിയ കെ എസ് ഭരത് ലാബുഷെയ്ന് ചിന്തിക്കാൻ പോലും സമയം നൽകാതെ സ്റ്റമ്പ് ചെയ്യുകയും ചെയ്തു.

123 പന്തിൽ 8 ഫോർ അടക്കം 49 റൺസ് നേടിയാണ് ലാബുഷെയ്ൻ പുറത്തായത്. രണ്ട് റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും പുറത്തായ ശേഷം സ്റ്റീവ് സ്മിത്തിനൊപ്പം ചേർന്ന് 82 റൺസ് ലാബുഷെയ്ൻ കൂട്ടിച്ചേർത്തു. ലാബുഷെയ്നെ പുറത്താക്കിയത് തൊട്ടുപിന്നാലെ മാറ്റ് റെൻഷോയെയും ജഡേജ പുറത്താക്കി. മൊഹമ്മദ് സിറാജ് ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയപ്പോൾ മൊഹമ്മദ് ഷാമിയാണ് ഡേവിഡ് വാർണറെ പുറത്താക്കിയത്.

വീഡിയോ ;