കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്.

രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെയാണ് സിറാജ് ഉസ്മാൻ ഖവാജയെ പുറത്താക്കിയത്. അതിന് പിന്നാലെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തകർപ്പൻ പന്തിലൂടെ കുറ്റി പറപ്പിച്ചുകൊണ്ടാണ് ഡേവിഡ് വാർണറെ മൊഹമ്മദ് ഷാമി പുറത്താക്കിയത്.

മത്സരത്തിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ കെ എസ് ഭരതും അരങ്ങേറ്റം കുറിച്ചു.

വീഡിയോ :