Skip to content

സൂര്യകുമാർ യാദവിന് അരങ്ങേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

നാഗ്പൂരിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ കെ എസ് ഭരതും അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ നിന്നും മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയയും എത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്ക് വേണ്ടി ടോഡ് മർഫി അരങ്ങേറ്റം കുറിക്കും. മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡിന് പകരക്കാരനായി പീറ്റർ ഹാൻഡ്സ്കോംബിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി.

മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ സ്പിന്നർമാർ.

ഇന്ത്യ ഇലവൻ : രോഹിത് ശർമ്മ(c), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രീകർ ഭരത്(wk), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ ഇലവൻ : ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി(wk), പാറ്റ് കമ്മിൻസ് (c), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോലാൻഡ്