ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ പിച്ചിനെ ചൊല്ലി ആരോപണങ്ങൾ ഉന്നയിച്ച് ഓസ്ട്രേലിയ. നാഗ്പൂരിലെ ഇത്തരത്തിൽ പിച്ചൊരുക്കിയതിൽ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒഡോണൽ.
നാഗ്പൂരിലെ പിച്ചിൻ്റെ ദൃശ്യങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകൻ പുറത്തുവിട്ടതിന് പുറകെയാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു പടികൂടെ മുന്നോട്ട് വെച്ച് ഐസിസി ഇടപെടണമെന്ന ബാലിശമായ വാദം മുൻ ഓസ്ട്രേലിയൻ താരം ഉന്നയിച്ചിരിക്കുന്നത്.
” ഇത് ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ ഐസിസി ഇക്കാര്യത്തിൽ ഇടപെടുകയും നടപടി എടുക്കുകയും വേണം. ഐസിസിയുടെ റഫറി അവിടെയുണ്ട്. ഐസിസിയും ഈ മത്സരം കാണണം. പക്ഷേ ഇന്ത്യയിലേക്ക് വരുമ്പോൾ എല്ലായ്പോഴും ഇങ്ങനെ തന്നെയാണ്. നമ്മൾ ചർച്ചകൾ നടത്തുന്നുവെങ്കിലും അത് വീണ്ടും ആവർത്തിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലവാരത്തിന് യോജിച്ച പിച്ചല്ലെങ്കിൽ ഐസിസി നടപടി എടുക്കേണ്ടതുണ്ട്. ” സൈമൺ ഒ ഡോണൽ പറഞ്ഞു.
ഓസ്ട്രേലിയയിൽ ക്യൂരേറ്റർമാരോട് കഴിയാവുന്നതിൽ ഏറ്റവും മികച്ച പിച്ചാണ് ഒരുക്കാൻ ആവശ്യപെടാറുള്ളതെന്നും ഇന്ത്യൻ ക്യൂറേറ്റർമാർ ഇന്ത്യയ്ക്ക് അനുമൂലമായ പിച്ചുകൾ ഒരുംകുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുൻ ഓസ്ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പി പറഞ്ഞു.