Skip to content

അയർലൻഡിനെ തകർത്ത് ലോകകപ്പ് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

അയർലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ലോകക്കപ്പ് യോഗ്യത സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ .ആദ്യാവസാനം വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അവസാന ഓവറിലെ ആദ്യ പന്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടി . ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താകലിന വക്കിലായിരുന്ന അഫ്ഗാനിസ്ഥാൻ അവസാന നാല് മത്സരങ്ങളും ജയിച്ച് ശക്തമായി തിരിച്ചെത്തുകയായിരുന്നു .  അയർലൻഡ് – 209 – 7 (50 ഓവർ ) അഫ്ഗാനിസ്ഥാൻ – 213-5 (49.1 ഓവർ) 

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് സ്റ്റിർലിംഗിന്റെ ഫിഫ്റ്റിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത് സ്റ്റിർലിംഗങ് 87 പന്തിൽ 55 റൺസ് എടുത്തു . കെവിൻ ഒബ്രെയ്ൻ 41 ഉം നിയൽ ഒബ്രെയ്ൻ 36 ഉം റൺസ് എടുത്തു . റഷീദ് ഖാൻ മൂന്ന് വിക്കറ്റ് നേടി . 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഷഹ്സാദ് 54 ഉം നജീബ് 45 ഉം ക്യാപ്റ്റൻ Stanikzai 39  ഉം റൺസെടുത്തു . നേരത്തെ സ്കോർലൻഡിനെ തകർത്ത് വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നു .