Skip to content

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മുൻ ഇംഗ്ലണ്ട് താരം ഗാരി ബാലൻസ്

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി ഇംഗ്ലണ്ടിൻ്റെ മുൻ താരം ഗാരി ബാലൻസ്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ വെസ്റ്റിൻഡീസിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സിംബാബ്‌വെ 9 വിക്കറ്റ് നഷ്ടത്തിൽ 379 റൺസ് നേടി ഡിക്ലയർ ചെയ്തു.

231 പന്തിൽ 137 റൺസ് നേടി പുറത്താകാതെ നിന്ന ഗാരി ബാലൻസാണ് സിംബാബ്‌വെയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. ഇന്നസെൻ്റ് കയ്യ 67 റൺസ് നേടിയപ്പോൾ ബ്രണ്ടൻ മാവുട 56 റൺസ് നേടി.

ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി 2004 ൽ അരങ്ങേറ്റം കുറിച്ച താരം 23 മത്സരങ്ങളിൽ നിന്നും 37.45 ശരാശരിയിൽ 4 സെഞ്ചുറിയും 7 ഫിഫ്റ്റിയും ഉൾപ്പടെ 1498 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 467 പന്തിൽ 207 റൺസ് നേടിയ ടാഗനറൈൻ ചന്ദ്രപോൾ, 312 പന്തിൽ 182 റൺസ് നേടിയ ക്യാപ്റ്റൻ ബ്രാത്വെയ്റ്റ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 447 റൺസ് നേടിയിരുന്നു.