Skip to content

ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കും. പ്രവചനവുമായി മുൻ സൗത്താഫ്രിക്കൻ താരം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ വിജയികളെ പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജെ പി ഡുമിനി. ഇക്കുറി ഇന്ത്യയിൽ ചരിത്രവിജയം കുറിക്കുവാൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിന് സാധിക്കുമെന്നും ഇന്ത്യയിൽ വിജയം കുറിക്കാനുള്ള എല്ലാ ആയുധങ്ങളും ഓസ്ട്രേലിയയുടെ പക്കലുണ്ടെന്നും ഡുമിനി പറഞ്ഞു.

മത്സരങ്ങൾ കൂടുതൽ ദിനം നീണ്ടുനിന്നാൽ അത് ഓസ്ട്രേലിയക്ക് ഗുണകരമാകുമെന്നും എന്നാൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് ഒരിക്കലും എളുപ്പമാവില്ലയെന്നും ഓസ്ട്രേലിയക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്താൻ പോകുന്നത് സ്പിന്നർ രവിചന്ദ്രൻ അശ്വിനായിരിക്കുമെന്നും ഡുമിനി പറഞ്ഞു.

” പരമ്പര ഓസ്ട്രേലിയ 2-1 ന് സ്വന്തമാക്കുമെന്ന് ഞാൻ കരുതുന്നു. പ്ലേയർ ഓഫ് ദി സിരീസ് ഉസ്മാൻ ഖവാജയായിരിക്കും. ഈ ടെസ്റ്റ് പരമ്പരയിൽ വിജയിക്കാനുള്ള സാധ്യത ഓസ്ട്രേലിയക്കുണ്ടെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അതെല്ലാം സാഹചര്യങ്ങളെ അനുസരിച്ചിരിക്കും. രണ്ട് ടീമുകൾക്കും അനുയോജ്യമായ സാഹചര്യവും മത്സരങ്ങൾ മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ മുൻപോട്ട് പോയാൽ ഓസ്ട്രേലിയക്ക് നല്ല അവസരം തന്നെയുണ്ടാകും. ” ഡുമിനി പറഞ്ഞു.

എന്നിരുന്നാലും ഇന്ത്യയെ ഒരിക്കലും എഴുതിതള്ളുവാനാകില്ലയെന്നും ഇന്ത്യയിൽ മികച്ച റെക്കോർഡ് ഉള്ള അശ്വിൻ തന്നെയായിരിക്കും ഇന്ത്യയുടെ നിർണ്ണായക താരമെന്നും ഡുമിനി പറഞ്ഞു.