Skip to content

ഇത് ചരിത്രം !! സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ചന്ദ്രപോൾ

സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി ടാഗനറൈൻ ചന്ദ്രപോൾ. ഇതിഹാസ താരം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ. ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഈ അച്ഛനും മകനും ഇടംപിടിച്ചു.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 467 പന്തിൽ 16 ഫോറും 3 സിക്സും ഉൾപ്പടെ 207 റൺസ് ടാഗനറൈൻ നേടി. താരത്തിൻ്റെ മികവിൽ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 447 റൺസ് നേടി ഡിക്ലയർ ചെയ്തു. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ അച്ഛനും മകനുമെന്ന അപൂർവ്വ റെക്കോർഡ് ടാഗനറൈൻ ചന്ദ്രപോളും അച്ഛൻ ശിവ്നറൈൻ ചന്ദ്രപോളും നേടി. മത്സരത്തിലെ പ്രകടനത്തോടെ അച്ഛൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും താരം പിന്നിലാക്കി. 203 റൺസായിരുന്നു ശിവ്നറൈൻ ചന്ദ്രപോളിൻ്റെ ഉയർന്ന സ്കോർ.

ടെസ്റ്റിൽ 164 മത്സരങ്ങൾ കളിച്ചിട്ടുള്ള ശിവ്നറൈൻ ചന്ദ്രപോൾ 2 ഡബിൾ സെഞ്ചുറി വിൻഡീസിനായി നേടിയിട്ടുണ്ട്.

ഇതിന് മുൻപ് മുൻ പാക് താരങ്ങളായ ഹാനിഫ് മൊഹമ്മദ്, ഷോയിബ് മൊഹമ്മദ് എന്നിവരാണ് ഇതിന് മുൻപ് ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള അച്ഛനും മകനും.