Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടി ജൂനിയർ ചന്ദ്രപോൾ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി നേടി വെസ്റ്റിൻഡീസ് ഓപ്പണർ ടാഗനറൈൻ ചന്ദ്രപോൾ. സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം സെഞ്ചുറി നേടിയത്.

വെസ്റ്റിൻഡീസ് ഇതിഹാസം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ ചന്ദ്രപോൾ. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെയാണ് താരം വെസ്റ്റിൻഡീസിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 2 മത്സരങ്ങളിൽ നിന്നുമായി 179 റൺസ് പരമ്പരയിൽ ടാഗനറൈൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ താരം സെഞ്ചുറി കുറിച്ചിരിക്കുന്നത്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ 221 റൺസ് നേടിയിട്ടുണ്ട്. 116 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റും 101 റൺസ് നേടിയ ടാഗനറൈൻ ചന്ദ്രപോളുമാണ് വിൻഡീസിന് വേണ്ടി ക്രീസിലുള്ളത്. 2014 ന് ശേഷം ബ്രാത്വെയ്റ്റിനെ കൂടാതെ വിൻഡീസിന് വേണ്ടി ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാനാണ് ടാഗനറൈൻ ചന്ദ്രപോൾ.