Skip to content

ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രണ്ട് തവണയാണ് ബൗൾ ഔട്ടിലൂടെ വിജയികളെ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് പോരാട്ടം തന്നെ. ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സെവാഗാണ് ആദ്യം പന്തെറിഞ്ഞത്. ഇപ്പോൾ ആദ്യ പന്തെറിയാൻ ധോണി സെവാഗിനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആർ പീ സിങ്.

ഇന്ത്യയ്ക്ക് വേണ്ടി സെവാഗിനൊപ്പം റോബിൻ ഉത്തപ്പ, ഹർഭജൻ സിങ് എന്നിവരാണ് ബൗൾ ചെയ്തത്. മൂന്ന് പേരും ലക്ഷ്യസ്ഥാനം കാണുകയും ചെയ്തു. മറുഭാഗത്ത് മൂന്നിലും പാകിസ്ഥാന് പിഴക്കുകയും ഇന്ത്യ വിജയം കുറിക്കുകയും ചെയ്തു.

” പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഞങ്ങളതിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. പക്ഷേ ഓരോ പരിശീലന സെഷന് ശേഷവും ലാൽചന്ദ് രാജ്പൂതും എം എസ് ധോണിയും ആറ് പന്തുകൾ വീതം നൽകുകയും സ്റ്റമ്പിൽ കൊള്ളിക്കാൻ ആവശ്യപെടുകയും ചെയ്തിരുന്നു. ആരാണ് കൂടുതലായി സ്റ്റമ്പിൽ കൊള്ളിക്കുന്നതിനെ കുറിച്ചും അവർ കുറിച്ചുവെച്ചിരുന്നു. വീരേന്ദർ സെവാഗിന് അതിൽ നൂറ് ശതമാനം സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവന് ആ പന്ത് നൽകിയത്. തുടക്കത്തിൽ തന്നെ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ ശ്രമിച്ചു. ” ആർ പി സിങ് പറഞ്ഞു.

സെവാഗ്, ഹർഭജൻ, ഉത്തപ്പ എന്നിവരെ കൂടാതെ മറ്റു രണ്ടുപേരെയും ധോണി തിരഞ്ഞെടുത്തിരുന്നുവെന്നും അത് ഇർഫാൻ പത്താനും ശ്രീശാന്തുമായിരുന്നുവെന്നും ആർ പി സിങ് പറഞ്ഞു.