Skip to content

വാരികുഴി ഒരുക്കരുത് നമുക്ക് തന്നെ പണികിട്ടും. ഇന്ത്യയ്ക്ക് മുൻ താരത്തിൻ്റെ മുന്നറിയിപ്പ്

ഓസ്ട്രേലയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ റാങ്ക് ടേണറുകൾ ഒരുക്കുന്നത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. മുൻപ് ഏത് മികച്ച സ്പിൻ നിരയ്ക്കെതിരെയും മികവ് പുലർത്തി പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര ഇപ്പോൾ സ്പിന്നർമാരെ നേരിടുന്നതിൽ അൽപ്പം ദുർബലരാണ്.

കഴിഞ്ഞ കുറച്ച് കാലമായി സ്പിൻ ട്രാക്കുകളിൽ മറ്റു ടീമുകളിലെ ബാറ്റ്സ്മാന്മാരെ പോലെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുന്ന നമ്മൾ കണ്ടത്. അതുകൊണ്ട് ഇക്കുറി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന തരത്തിൽ പിച്ചുകൾ ഒരുക്കുവാനാണ് ഇന്ത്യ എല്ലാ പിച്ചിലെയും അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം മുരളി കാർത്തിക് തുറന്നുപറഞ്ഞിരിക്കുന്നത്.

” ഫ്ലാറ്റ് പിച്ചിൽ സ്പിന്നർമാരെ നേരിടുന്നത് ഒരു പ്രശ്നമല്ല. ടേൺ ലഭിക്കുന്ന പിച്ചുകളിൽ മികച്ച സ്പിൻ ബൗളിങിനെതിരെ നമ്മുടെ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയിരുന്നുവെന്ന് നമ്മളും മനസ്സിലാക്കണം. ഏത് തരം പിച്ചുകളാണ് അവർ തയ്യാറാക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ റാങ്ക് ടേണറുകൾ നമുക്ക് തന്നെ തിരിച്ചടിയായേക്കാം. ” മുരളി കാർത്തിക് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മേഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ, തൈജുൽ ഇസ്ലാം എന്നിവരടങ്ങിയ സ്പിൻ നിര ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ചിരുന്നു. പക്ഷേ ബംഗ്ലാദേശിനോളം മികച്ച സ്പിൻ നിര ഒരുപക്ഷെ ഓസ്ട്രേലിയക്ക് ഇല്ലെന്ന് പറയേണ്ടിവരും. നേതൻ ലിയോൺ ഒഴിച്ചുനിർത്തിയാൽ മറ്റുള്ള സ്‌പിന്നർമാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ പരിചയസമ്പത്ത് വളരെ കുറവാണ്.