Skip to content

ഇന്ത്യക്കാർക്ക് വലുത് ഐ പി എൽ. ടെസ്റ്റ് ക്രിക്കറ്റ് അവർ കാണാറില്ല ! വിമർശനവുമായി ഇയാൻ ബോതം

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ജനപ്രീതി ഇന്ത്യയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബോതം. ഇന്ത്യയ്ക്കാർക്ക് വലുത് ഐ പി എൽ ആണെന്നും എല്ലാവരും പണത്തിൻ്റെ പുറകെ പോകുന്നത് ശരിയല്ലെന്നും ഇംഗ്ലണ്ടിലെ ആരാധകർ ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാഗ്യമാണെന്നും ഇയാൻ ബോതം പറഞ്ഞു.

ഇതിന് മുൻപും ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള ടി20 ലീഗുകളെ ഇയാൻ ബോതം വിമർശിച്ചിരുന്നു ടെസ്റ്റ് ക്രിക്കറ്റ് ഒരിക്കലും മരിക്കുകയില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് ഇല്ലെങ്കിൽ ക്രിക്കറ്റും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലുള്ള നമ്മൾ ഭാഗ്യവാൻമാരാണ്. ഈ വർഷം നടക്കുന്ന ആഷസിലെ മുഴുവൻ ടിക്കറ്റും ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു. അത് ലോകത്തിൽ മറ്റെവിടെയും നടക്കില്ല. ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് കളിക്കുകയാണെങ്കിൽ ബോക്സിങ് ഡേ ടെസ്റ്റിൽ 80000 തിൽ പരം കാണികളെങ്കിലും വരും. മറ്റു ഗ്രൗണ്ടുകളിൽ അതുണ്ടാകില്ല

ഇപ്പോൾ ഇന്ത്യയിലേക്ക് നോക്കൂ !! അവർ ടെസ്റ്റ് ക്രിക്കറ്റ് കാണാറില്ല. അവർക്ക് വലുത് ഐ പി എല്ലാണ്. വലിയതോതിൽ പണം അവർക്ക് ലഭിക്കുന്നു. അത് കേൾക്കാൻ രസമാണ്, പക്ഷേ എത്രനാൾ തുടരും. നൂറ് വർഷത്തിൽ പരമായി ടെസ്റ്റ് ക്രിക്കറ്റ് ഇവിടെയുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് നഷ്ടപെട്ടാൽ പിന്നെ ക്രിക്കറ്റും ഉണ്ടാകില്ല. പിന്നെ ക്രിക്കറ്റിന് അർത്ഥമില്ലാതെയാകും.