Skip to content

അശ്വിൻ്റെ അപരനുമായി പരിശീലനം നടത്തി ഓസ്ട്രേലിയൻ ടീം

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ഇന്ത്യയുടെ ആഭ്യന്തര താരങ്ങളെ കൂട്ടുപിടിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ജഡേജയും അക്ഷർ പട്ടേലും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഇരുവർക്കും സമാനമായ ബൗളറായ അബിദ് മുഷ്താഖിനെ പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ച ഓസ്ട്രേലിയ ഇപ്പോഴിതാ മറ്റൊരു ഇന്ത്യൻ സ്പിന്നറുമായി ചേർന്ന് പരിശീലനം നടത്തിയിരിക്കുകയാണ്.

രവിചന്ദ്രൻ അശ്വിൻ്റെ അതേ ബൗളിങ് ശൈലിയുള്ള ബറോഡ സ്പിന്നർ മഹേഷ് പിതിയയുമാണ് ഓസ്ട്രേലിയൻ താരങ്ങൾ പരിശീലനം നടത്തിയത്. രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങ് സ്റ്റൈലാണ് മഹേഷ് പിതിയക്കുള്ളത്. രവിചന്ദ്രൻ അശ്വിൻ തന്നെയാണ് ഈ യുവതാരത്തിൻ്റെ റോൾ മോഡൽ.

പരിശീലന മത്സരങ്ങൾ ഒഴിവാക്കിയെങ്കിലും തയ്യാറെടുപ്പിൽ മറ്റു വിട്ടുവീഴ്ച്ചകൾ ഓസ്ട്രേലിയ നടത്തിയിട്ടില്ല. ബാംഗ്ലൂരിലെ ആലൂരിലുള്ള ഗ്രൗണ്ടിലാണ് ഓസ്ട്രേലിയ നിലവിൽ പരിശീലനം നടത്തികൊണ്ടിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുവാൻ സാധിക്കുമായിരുന്നുവെങ്കിലും സെൻ്റർ വിക്കറ്റ് ലഭിക്കുവാൻ വേണ്ടിയാണ് ഈ ചെറിയ ഗ്രൗണ്ട് പരിശീലനത്തിനായി ഓസ്ട്രേലിയ തിരഞ്ഞെടുത്തത്.

വീഡിയോ ;