Skip to content

മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ധീരതയുടെ മറ്റൊരു തലമാണ് രഞ്ജി ട്രോഫിയിൽ ഹനുമാ വിഹാരി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടിഞ്ഞ കൈത്തണ്ട വകവെയ്ക്കാതെ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി ക്രിക്കറ്റ് ലോകത്തിൻ്റെ പ്രശംസ ഏറ്റുവാങ്ങിയ താരം ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിലും ടീമിന് വേണ്ടി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ്.

ഇക്കുറി ബാറ്റ് ചെയ്യുക മാത്രമല്ല തകർപ്പൻ ഷോട്ട് പായിച്ചുകൊണ്ട് താരം ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് പായിച്ചുകൊണ്ടായിരുന്നു ഹനുമാ വിഹാരി ഞെട്ടിച്ചത്.

കഴിഞ്ഞ ദിവസം സൗത്താഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം മൽസരത്തിനിടെ ഇതിന് സമാനമായ ഷോട്ട് പായിക്കാൻ ഇംഗ്ലണ്ട് താരം മോയിൻ അലി ശ്രമിച്ചിരുന്നുവെങ്കിലും താരത്തിൻ്റെ ശ്രമം പരാജയപെട്ടിരുന്നു. മോയിൻ അലിയോട് ഹനുമാ വിഹാരിയെ കണ്ടുപഠിക്കാൻ തമാശ രൂപേണ ആരാധകർ സോഷ്യൽ മീഡിയയിൽ ആവശ്യപെടുകയും ചെയ്തു.

വിഡിയോ :