Skip to content

സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ പേസർ നസീം ഷാ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് വെച്ച് എതിർടീമിൽ കളിക്കുകയായിരുന്ന മറ്റൊരു പാക് താരമായ അസം ഖാനെ നസീം ഷാ ബോഡി ഷെയിമിങ് ചെയ്തതാണ് ആരാധക രോഷം ഏറ്റുവാങ്ങിയത്.

കുൽന ടൈഗേഴ്സും കോമില വിക്ടോറിയൻസും തമ്മിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നസീം ഷാ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ അസം ഖാൻ ക്രീസിലെത്തവെയാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ക്രീസിലേക്ക് നടക്കുകയായിരുന്ന അസം ഖാനെ നസീം ഷാ തമാശരൂപേണ കെട്ടിപിടിക്കാൻ ശ്രമിക്കുകയും അസം ഖാൻ പാക് പേസറെ തട്ടി മാറ്റുകയും ചെയ്തു.

ഇതിന് ശേഷ പുറകെ നടന്നുകൊണ്ട് അസം ഖാൻ്റെ നടത്തം പരിഹാസത്തോടെ നസീം ഷാ അനുകരിക്കുകയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും നസീം ഷായുടെ ഈ പ്രവൃത്തി ആരാധകർക്ക് പിടിച്ചില്ല. സോഷ്യൽ മീഡിയയിൽ നസീം ഷായെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

വീഡിയോ ;

മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാൻ്റെ മകനാണ് അസം ഖാൻ. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരം പാകിസ്താന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിന് മുൻപും ശരീരഭാരത്തിൻ്റെ പേരിൽ താരം പരിഹാസം നേരിട്ടിട്ടുണ്ട് പാക് താരങ്ങൾ തന്നെയാണ് ഇതിൽ താരത്തെ പരിഹസിച്ചിട്ടുള്ളതും.