Skip to content

സുരേഷ് റെയ്നയെ ഓർമ്മിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ അസാമാന്യ ക്യാച്ചുകൾ !! വീഡിയോ കാണാം

എല്ലായ്പ്പോഴും കളിക്കളത്തിൽ തകർപ്പൻ ഷോട്ടുകളിലൂടെ സൂര്യകുമാർ യാദവ് ആരാധകരെ ഞെട്ടിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇക്കുറി അസാമാന്യ ക്യാച്ചുകൾ നേടികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിൽ താരം നേടിയ രണ്ട് ക്യാച്ചുകളും അമ്പരിപ്പിക്കുന്നതായിരുന്നു.

ന്യൂസിലൻഡ് ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു ആദ്യ ക്യാച്ച് സൂര്യകുമാർ യാദവ് നേടിയത്. ഹാർദിക്ക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ഫിൻ അലൻ്റെ ബാറ്റിൽ തട്ടി എഡ്ജ് ചെയ്ത പന്ത് ഒന്നാം സ്ലിപ്പിൽ ഉയർന്നുചാടികൊണ്ട് സൂര്യ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. തുടർന്ന് ഹാർദിക്ക് എറിഞ്ഞ മൂന്നാം ഓവറിൽ ഇതിന് സമാനമായ മറ്റൊരു ക്യാച്ചില്ലൂടെ ഗ്ലെൻ ഫിലിപ്പ്സിനെയും സൂര്യകുമാർ യാദവ് മടക്കി.

വീഡിയോ ;

ഒന്നിനൊന്ന് മനോഹരമായിരുന്നു സൂര്യകുമാർ യാദവ് നേടിയ ഈ രണ്ട് ക്യാച്ചുകളും. ഇതിൽ കൂടുതൽ അസാമാന്യമായി തോന്നിയത് ഗ്ലെൻ ഫിലിപ്പ്സിനെ പുറത്താക്കുവാൻ നേടിയ രണ്ടാമത്തെ ക്യാച്ചായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 234 റൺസ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലായിരുന്നു ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 63 പന്തിൽ 12 ഫോറും 7 സിക്സും ഉൾപ്പടെ 126 റൺസ് ഗിൽ നേടി. ഗില്ലിനൊപ്പം 22 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 44 റൺസ് നേടിയ രാഹുൽ ത്രിപാതിയും ഇന്ത്യയ്ക്കായി മികവ് പുലർത്തി.