സൂര്യകുമാർ യാദവെന്ന് കരുതിയവർക്ക് തെറ്റി! അമ്പരപ്പിക്കുന്ന ഷോട്ടുമായി ത്രിപാടി – വീഡിയോ

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ അവസാന മത്സരത്തിൽ
കൂറ്റൻ സ്കോറുമായി ഇന്ത്യ.ഗിലിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 234 റൺസാണ് നേടിയത്.പരമ്പര നേടാൻ ജയം നിർണായക മത്സരത്തിലാണ്
അന്താരാഷ്ട്ര ടി20 കരിയറിലെ കന്നി സെഞ്ചുറി നേടി ഗിൽ ഇന്ത്യൻ സ്കോറിൽ നിർണായകമായത്.
63 പന്തിൽ 7 സിക്‌സും 12 ഫോറും ഉൾപ്പെടെ 126 റൺസാണ് ഗിൽ അടിച്ചു കൂട്ടിയത്. നേരെത്തെ ന്യുസിലാൻഡിനെതിരായ ഏകദിന സീരീസിൽ ഗിൽ ഡബിൾ സെഞ്ചുറി നേടിയിരുന്നു

ഗില്ലിനെ കൂടാതെ ത്രിപാടിയും മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്. 22 പന്തിൽ 44 റൺസ് നേടിയിരുന്നു. ആദ്യ പന്ത് മുതൽ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ത്രിപാടി ശോധിയുടെ പന്തിൽ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു. സൂര്യകുമാർ യാദവാണോയെന്ന് തോന്നിപ്പിക്കും വ്യത്യസ്തമായ ഷോട്ടുകളുമായി ത്രിപാടി ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഫെർഗൂസനെതിരെ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ നേടിയ സിക്സ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 17 പന്തിൽ നിന്ന് 30 റൺസും, സൂര്യകുമാർ യാദവ് 24 റൺസും നേടി. അതേസമയം ഓപ്പണിങ്ങിൽ എത്തിയ ഇഷാൻ കിഷൻ ഇത്തവണയും നിരാശപ്പെടുത്തി. ഒരു റൺസ് നേടി മടങ്ങുകയായിരുന്നു.
235 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യുസിലാൻഡ്, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ തകർച്ചയുടെ വക്കിലാണ്. 6 പിന്നിട്ടപ്പോൾ 30 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്.ഹർദിക് പാണ്ഡ്യയും അർഷ്ദീപ് സിങും 2 വിക്കറ്റ് വീതം നേടി. ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.