Skip to content

പറത്തിയത് 7 സിക്സുകൾ! ടി20 ഫോർമാറ്റിന് യോജിച്ചവനല്ലെന്ന് വിമർശിച്ചവർക്ക് മുന്നിൽ സിക്സുകൾ കൊണ്ട് താണ്ഡവമാടി ഗിൽ – വീഡിയോ കാണാം

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ അവസാന മത്സരത്തിൽ സെഞ്ചുറിയുമായി ഗിൽ. അന്താരാഷ്ട്ര ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വെച്ച് നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി 63 പന്തിൽ 7 സിക്‌സും 12 ഫോറും ഉൾപ്പെടെ 126 റൺസാണ് ഗിൽ അടിച്ചു കൂട്ടിയത്. പുറത്താകാതെ നിന്ന ഗിൽ ഇന്ത്യൻ സ്‌കോർ 234ൽ എത്തിച്ചു.

ഗില്ലിനെ കൂടാതെ ത്രിപാടിയും മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്. 22പന്തിൽ 44 റൺസ് നേടിയിരുന്നു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 17 പന്തിൽ നിന്ന് 30 റൺസും, സൂര്യകുമാർ യാദവ് 24 റൺസും നേടി. അതേസമയം ഓപ്പണിങ്ങിൽ എത്തിയ ഇഷാൻ കിഷൻ ഇത്തവണയും നിരാശപ്പെടുത്തി. ഒരു റൺസ് നേടി മടങ്ങുകയായിരുന്നു.

235 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യുസിലാൻഡ്, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ തകർച്ചയുടെ വക്കിലാണ്. 6 പിന്നിട്ടപ്പോൾ 30 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്.ഹർദിക് പാണ്ഡ്യയും അർഷ്ദീപ് സിങും 2 വിക്കറ്റ് വീതം നേടി. ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.