അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

അടുത്ത ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും ഇഷാൻ കിഷനും ഓപ്പൺ ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ വിവരിച്ചു.

അടുത്ത ലോകകപ്പിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ഇന്ത്യ പരിഗണിക്കുന്നില്ലയെങ്കിൽ പൃഥ്വി ഷായെ ഓപ്പണറായി ഇറക്കണമെന്നും ശുഭ്മാൻ ഗിൽ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടി20 ക്രിക്കറ്റിന് കൂടുതൽ യോജിച്ച ബാറ്റ്സ്മാൻ പൃഥ്വി ഷായാണെന്നും ഇന്ത്യ പറഞ്ഞുകൊണ്ടിരിക്കുന്ന അറ്റാക്കിങ് സമീപനത്തോടെ കളിക്കണം എന്നുണ്ടെങ്കിൽ ഗില്ലിനൊപ്പം പൃഥ്വി ഷാ തന്നെ ഓപൺ ചെയ്യണമെന്നും അവസരങ്ങൾക്കൊപ്പം പിന്തുണയും ഇന്ത്യ പൃഥ്വി ഷായ്ക്ക് നൽകണമെന്നും ഗംഭീർ നിർദ്ദേശിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഒരേയൊരു ടി20 മത്സരത്തിൽ . മാത്രമാണ് പ്രിഥ്വി ഷാ കളിച്ചിട്ടുള്ളത്. അതിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ഐ പി എല്ലിലും മറ്റു ടി20 മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചിട്ടുള്ളത്. 92 മത്സരങ്ങൾ ഈ ഫോർമാറ്റിൽ കളിച്ചിട്ടുള്ള പ്രിഥ്വി ഷായുടെ സ്ട്രൈക്ക് റേറ്റ് 150 ന് മുകളിലാണ്.

മറുഭാഗത്ത് ഏകദിനത്തിലെ മികവ് ഇതുവരെയും ടി20 ക്രിക്കറ്റിൽ പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചിട്ടില്ല. ഗില്ലിൻ്റെ മാത്രമല്ല കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ ഇഷാൻ കിഷൻ്റെ പ്രകടനവും മോശമാണ്.