Skip to content

ആ നാണകേടിൻ്റെ റെക്കോർഡ് ഇനി അർഷ്ദീപിന് സ്വന്തം

മോശം പ്രകടനമായിരുന്നു ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ മാത്രം 27 റൺസ് താരം വഴങ്ങിയിരുന്നു. ഈ ഓവർ പിന്നീട് മത്സരത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു.

അവസാന ഓവറിൽ ഡാരൽ മിച്ചലായിരുന്നു താരത്തിനെതിരെ തകർത്തത്. ആദ്യ മൂന്ന് പന്തിൽ സിക്സും പിന്നീട് ഫോറും ഡാരൽ മിച്ചൽ അർഷ്ദീപിനെതിരെ നേടി. 27 റൺസാണ് അവസാന ഓവറിൽ താരം വഴങ്ങിയത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോർഡ് അർഷ്ദീപിൻ്റെ പേരിലായി. 2012 ൽ സൗത്താഫ്രിക്കയ്ക്കെതിരെ 26 റൺസ് വഴങ്ങിയ സുരേഷ് റെയ്നയുടെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ തവണ ഓരോവറിൽ 25+ റൺസ് വഴങ്ങുന്ന ഒരേയൊരു ഇന്ത്യൻ ബൗളർ കൂടിയാണ് അർഷ്ദീപ് സിങ്. ഇതിന് മുൻപ് കഴിഞ്ഞ വർഷം സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഒരോവറിൽ 26 റൺസ് അർഷ്ദീപ് വിട്ടുകൊടുത്തിരുന്നു.