Skip to content

ആരാധകരെ അമ്പരപ്പിച്ച് വാഷിംഗ്ടൺ സുന്ദറിന്റെ തകർപ്പൻ റിട്ടേണ് ക്യാച്ച് – വീഡിയോ

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങിന് അയച്ചു. ന്യുസിലാൻഡ് ഇന്നിങ്‌സ് 5 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 44 റൺസ് നേടിയിട്ടുണ്ട്. 4 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 37 റൺസുമായി മുന്നേറുകയായിരുന്ന ന്യുസിലാൻഡിനെ അഞ്ചാം ഓവർ ചെയ്യാനെത്തിയ സുന്ദർ 2 വിക്കറ്റ് വീഴ്ത്തിയാണ് സമ്മർദ്ദത്തിലാക്കിയത്.

അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലൻ സിക്സ് പറത്തിയാണ് തുടങ്ങിയത്, എന്നാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ് വീഴ്ത്തി സുന്ദർ മറുപടി പറഞ്ഞു. അലൻ 23 പന്തിൽ 35 റൺസ് നേടിയാണ് മടങ്ങിയത്. പിന്നാലെ ക്രീസിൽ എത്തിയ ചാപ്മാനെ ആദ്യ 3 പന്തിലും റൺസ് നേടാൻ വിടാതെ അവസാന പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ സുന്ദർ പുറത്താക്കുകയായിരുന്നു.

ഏകദിന പരമ്പരയിലെ 3-0 എന്ന വമ്പൻ വിജയത്തിന് ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനെ നേരിടുക. സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യക്കായി ഓപ്പണിങ്ങിൽ ഗിലും ഇഷാൻ കിഷനുമാണ് എത്തുക

https://twitter.com/cric24time/status/1618974646896070658?t=tXQ38OrWL6XtTVw1dIchDw&s=19