പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏറെ നാളത്തെ അവഗണനയ്ക്ക് ടീമിൽ തിരിച്ചെത്തിയ പൃഥ്വി ഷായ്ക്ക് ഉടനെയൊന്നും അവസരം ലഭിക്കില്ലെന്നും ഇതോടെ വ്യക്തമായി.

റാഞ്ചിയിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു പൃഥ്വി ഷായെ കുറിച്ചുള്ള ഹാർദിക്ക് പാണ്ഡ്യയുടെ ഈ പ്രതികരണം. ശുഭ്മാൻ ഗിൽ തന്നെ ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്യുമെന്നും പൃഥ്വി ഷാ അവസരത്തിനായി ഇനിയും കാത്തിരിക്കണമെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. എന്നാൽ പ്രതീക്ഷിച്ച പോലെ മികവ് പുലർത്താൻ ഇരുവർക്കും സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലെ തകർപ്പൻ ഫോമിൻ്റെ പിൻബലത്തിൽ എത്തുന്ന ഗിൽ ടി20 ക്രിക്കറ്റിലും അതേ മികവ് പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണുള്ളത്. മറുഭാഗത്ത് ഇഷാൻ കിഷന് ഏകദിന പരമ്പരയിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ സാധ്യത ഇലവൻ : ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ/കുൽദീപ് യാദവ്