Skip to content

ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഇംഗ്ലണ്ടും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കുവാൻ പരമ്പരയിൽ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യത നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ ഇനി ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരവും നെതർലൻഡ്സിനെതിരെ നടക്കുന്ന രണ്ട് ഏകദിനവുമാണ് സൗത്താഫ്രിക്കയ്ക്ക് മുൻപിലുള്ളത്.

ഏകദിന സൂപ്പർ ലീഗ് പോയിൻറ് ടേബിളിൽ നിലവിൽ പതിനൊന്നാം സ്ഥാനത്താണ് സൗത്താഫ്രിക്കയുള്ളത്. പോയിൻ്റ് ടേബിളിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും നേരിട്ട് യോഗ്യത നേടുക. ആതിഥേയരായ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഇതിനോടകം യോഗ്യത ഉറപ്പിച്ചതിനാൽ ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് ശേഷിക്കുന്നത്. നിലവിൽ വിൻഡീസാണ് പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ളത്.

നേരിട്ട് യോഗ്യത നേടുവാൻ സാധിച്ചില്ലയെങ്കിൽ ജൂലായിൽ നടക്കുന്ന ക്വാളിഫയറിൽ അഞ്ച് അസോസിയേറ്റ് ടീമുകളുമായി ഈ ടീമുകൾ കളിക്കേണ്ടി വരും. ഈ വർഷമാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിൽ ഇതാദ്യമായാണ് പൂർണമായും ഇന്ത്യയിൽ ഒരു ഏകദിന ലോകകപ്പ് നടക്കുന്നത്.