Skip to content

വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

ആവേശകരമായ ലേലത്തിനൊടുവിൽ വനിതാ ഐ പി എല്ലിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടീമുകളുടെ ലേലത്തിൽ ഐ പി എൽ ടീമുകൾ ഉൾപ്പടെ വമ്പന്മാരാണ് പങ്കെടുത്തത്. അഞ്ച് ടീമിൽ മൂന്നെണ്ണവും ഐ പി എൽ ടീമുകളുടെ ഉടമകൾ തന്നെ സ്വന്തമാക്കിയപ്പോൾ ഒരു ടീമിനെ അദാനി ഗ്രൂപ്പും മറ്റൊരു ടീമിനെ Capri ഗ്ലോബൽ ഗ്രൂപ്പും സ്വന്തമാക്കി.

അഹമ്മദാബാദ് ടീമിനെയാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്, Capri ഗ്ലോബൽ ലഖ്നൗ ടീമിനെ സ്വന്തമാക്കിയപ്പോൾ ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യസ് എന്നീ ടീമുകളും മറ്റു ഫ്രാഞ്ചൈസികളെ സ്വന്തമാക്കി. 1289 കോടിയ്ക്കാണ് അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 912 കോടിയ്ക്കാണ് മുംബൈ ഇന്ത്യൻസ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 4669.99 കോടിയാണ് ടീമുകളുടെ ലേലത്തിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത്. പ്രഥമ ഐ പി എല്ലിൽ എട്ട് ടീമുകളുടെ ലേലത്തിലൂടെ ലഭിച്ചതിനേക്കാൾ അധികമാണിത്.

വനിതാ ഐ പി എല്ലിന് വുമൺസ് പ്രീമിയർ ലീഗ് എന്ന ഔദ്യോഗിക പേരും ബിസിസിഐ നൽകി.