Skip to content

ടെസ്റ്റ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇലവൻ തിരഞ്ഞെടുത്ത് ഐസിസി. ടി20 ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങളും ഏകദിന ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഇടംപിടിച്ചപ്പോൾ ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയറിൽ ഒരേയൊരു ഇന്ത്യൻ താരം മാത്രമാണ് ഇടംനേടിയത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയാണ് ടെസ്റ്റ് ടീമിൻ്റെ വിക്കറ്റ് കീപ്പറായി ഐസിസി തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങുവാൻ സാധിച്ചില്ലയെങ്കിലും ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കായി പന്ത് കാഴ്ച്ചവെച്ചത്. 12 ഇന്നിങ്സിൽ നിന്നും 61.81 ശരാശരിയിൽ 90.90 സ്ട്രൈക്ക് റേറ്റിൽ 680 റൺസ് കഴിഞ്ഞ വർഷം പന്ത് നേടിയിരുന്നു. 21 സിക്സ് കഴിഞ്ഞ വർഷം ടെസ്റ്റിൽ റിഷഭ് പന്ത് അടിച്ചുകൂട്ടിയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയാണ് ക്യാപ്റ്റനായി ഐസിസി തിരഞ്ഞെടുത്തത്.

ടി20 ടീം ഓഫ് ദി ഇയറിൽ ഇന്ത്യയിൽ നിന്നും സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ ശ്രേയസ് അയ്യർ, മൊഹമ്മദ് സിറാജ് എന്നിവരെ ഐസിസി ഉൾപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയാണ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്.

ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയർ ; ഉസ്മാൻ ഖവാജ, ക്രെയ്ഗ് ബ്രാത്വെയ്റ്റ്, മാർനസ് ലാബുഷെയ്ൻ, ബാബർ അസം, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (c), റിഷഭ് പന്ത് (wk), പാറ്റ് കമ്മിൻസ്, കഗിസോ റബാഡ, നേതൻ ലയൺ, ജെയിംസ് ആൻഡേഴ്സൺ