Skip to content

ഫിഫ്റ്റിയുമായി തിളങ്ങി സ്മൃതി മന്ദാന, ട്രൈ സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

വുമൺസ് ട്രൈ സിരീസിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ് മികവിൽ 56 റൺസിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും രാജേശ്വരി ഗയ്ക്ക്വാദ്, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 51 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പടെ പുറത്താകാതെ 74 റൺസ് നേടിയ സ്മൃതി മന്ദാന, 35 പന്തിൽ 8 ഫോർ അടക്കം പുറത്താകാതെ 56 റൺസ് നേടിയ ഹർമൻപ്രീത് കൗർ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയത്.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയെ 27 റൺസിന് ഇന്ത്യ തകർത്തിരുന്നു. ജനുവരി 28 ന് വീണ്ടും സൗത്താഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടും. ഫെബ്രുവരി രണ്ടിനാണ് ട്രൈ സിരീസിലെ ഫൈനൽ നടക്കുന്നത്.