Skip to content

ഗ്രൗണ്ടിലെത്തി രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ ; വീഡിയോ കാണാം

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യവെയാണ് കുട്ടി ആരാധകൻ കളിക്കളത്തിലെത്തിയത്.

അപ്രതീക്ഷതമായി ഗ്രൗണ്ടിലെത്തിയ കുട്ടി രോഹിത് ശർമ്മയെ കെട്ടിപിടിക്കുകയും പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരൻ കുട്ടിയെ പിടിച്ചുമാറ്റുകയും ചെയ്തു. ഇതിനിടെ കുട്ടിയെ ഒന്നും ചെയ്യരുതെന്ന് സുരക്ഷാ ജീവനക്കാരനോട് ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപെടുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ഏകപക്ഷീയ വിജയമായിരുന്നു ഇന്ത്യ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ 50 പന്തിൽ 51 റൺസും ശുഭ്മാൻ ഗിൽ 53 പന്തിൽ 40 റൺസും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമി, രണ്ട് വിക്കറ്റുകൾ വീതം നേടിയ വാഷിങ്ടൺ സുന്ദർ, ഹാർദിക്ക് പാണ്ഡ്യ എന്നിവരാണ് തകർത്തത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.