ന്യുസിലാൻഡിനെതിരായ രണ്ടാം മത്സരത്തിനിടെ ചിരിപ്പടർത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിന്റെ മറവി. ടോസ് നേടിയ രോഹിത് എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓർത്തെടുക്കാൻ കഷ്ട്ടപ്പെടുന്നതിനിടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അൽപ്പനേരത്തിന് ശേഷം ബോളിങ് തിരഞ്ഞെടുക്കുകയാണെന്ന് വ്യക്തമാക്കി.
ഇത്രയും സമയം എടുക്കാൻ കാരണമെന്തെന്ന ചോദ്യവുമായി പിന്നാലെ രവിശാസ്ത്രി എത്തിയിരുന്നു. ഡ്രസിങ് റൂമിൽ ഇതിനിടെ പറ്റി കുറെ ചർച്ച നടന്നിരുന്നുവെന്നും, ഇവിടെ എത്തിയപ്പോൾ മറന്നതെന്നുമാണ് രോഹിതിന്റെ മറുപടി. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് കണ്ട ദ്രാവിഡിനും ചിരിയടക്കാനായില്ല.
മത്സരം 16 ഓവർ പിന്നിട്ടപ്പോൾ ന്യുസിലാൻഡ് 5ന് 38 എന്ന നിലയിലാണ്.15 റൺസുമായി ഗ്ലെൻ ഫിലിപ്പ്സും, 6 റൺസുമായി ബ്രെയ്സ്വെല്ലുമാണ് ക്രീസിൽ. ഇരുവരും 23 റൺസ് കൂട്ടിച്ചേർത്തു. ഫിൻ അലൻ (0), കോണ്വെ (7), നിക്കോൾസ് (2), മിച്ചൽ (1), ലതാം (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.
🚨 Toss Update 🚨#TeamIndia win the toss and elect to field first in the second #INDvNZ ODI.
Follow the match ▶️ https://t.co/V5v4ZINCCL @mastercardindia pic.twitter.com/YBw3zLgPnv
— BCCI (@BCCI) January 21, 2023
— Cric Videos (@PubgtrollsM) January 21, 2023