Skip to content

കോൺവെയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി ഹാർദിക്ക് പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പുരോഗമിക്കവെ വമ്പൻ തകർച്ചയെ നേരിടുകയാണ് ന്യൂസിലൻഡ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായി.

ആദ്യ ഓവറിൽ ഫിൻ അലനെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമിയാണ് ന്യൂസിലൻഡിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അതിന് ശേഷം ആറാം ഓവറിൽ 20 പന്തിൽ 2 റൺസ് നേടിയ ഹെൻറി നിക്കോൾസിനെ സിറാജ് പുറത്താക്കുകയും പിന്നാലെ ഡാരൽ മിച്ചലിനെ ഷാമിയും പുറത്താക്കിയതോടെ ന്യൂസിലൻഡ് അതീവ സമ്മർദ്ദത്തിലായി. ക്യാപ്റ്റൻ ടോം ലാതത്തിനൊപ്പം ഓപ്പണറായ ഡെവൻ കോൺവെ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തൻ്റെ തന്നെ ബൗളിങിൽ അവിശ്വസനീയ റിട്ടേൺ ക്യാച്ച് നേടികൊണ്ട് കോൺവെയെ ഹാർദിക്ക് പാണ്ഡ്യ പുറത്താക്കി.

വീഡിയോ ;

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ട് ടീമും മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെയാണ് എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലാണ്.