Skip to content

തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് ചരിത്രനേട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡബിൾ സെഞ്ചുറി കുറിച്ച് ഇന്ത്യയെ വമ്പൻ സ്കോറിൽ ഗിൽ എത്തിച്ചത്.

മത്സരത്തിലെ 49 ആം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ടാണ് ഗിൽ തൻ്റെ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. 145 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി നേടിയ ഗിൽ 149 പന്തിൽ 19 ഫോറും 9 സിക്സും ഉൾപ്പടെ 208 റൺസ് നേടിയാണ് പുറത്തായത്.

വീഡിയോ :

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ശുഭ്മാൻ ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവരാണ് ഗില്ലിന് മുൻപ് ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

ശുഭ്മാൻ ഗില്ലിൻ്റെ ഡബിൾ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. 34 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഗില്ലിന് ശേഷം ടീമിലെ ഏറ്റവും ഉയർന്ന ടോപ്പ് സ്കോറർ.