Skip to content

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി തകർത്തടിച്ച് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി മികവ് പുലർത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ വെറും 87 പന്തിൽ നിന്നുമായിരുന്നു ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ഗില്ലിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂടിയാണിത്. നേരത്തെ രണ്ട് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ശുഭ്മാൻ ഗിൽ സെഞ്ചുറി നേടിയിരുന്നു. ഏകദിന കരിയറിലെ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറി കൂടിയാണിത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിൽ എത്തിയിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ എന്നിവരും പ്ലേയിങ് ഇലവനിൽ ഇടംനേടി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 38 പന്തിൽ 34 റൺസും, കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 10 പന്തിൽ 8 റൺസും നേടി പുറത്തായപ്പോൾ ബംഗ്ലാദേശിനെതിരായ ഡബിൾ സെഞ്ചുറിയ്ക്ക് ശേഷമുളള ആദ്യ ഏകദിനത്തിൽ കളിക്കാനിറങ്ങിയ ഇഷാൻ കിഷൻ 14 പന്തിൽ 5 റൺസ് നേടി പുറത്തായി.