Skip to content

ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

പ്രഥമ ഐസിസി അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ അട്ടിമറിച്ച് റുവാണ്ട. 39 റൺസിനായിരുന്നു തങ്ങളുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പിനെത്തിയ റുവാണ്ട ടീമിൻ്റെ വിജയം. ഒരു ഐസിസി ഇവൻ്റിൽ റുവാണ്ട നേടുന്ന ആദ്യ വിജയം കൂടിയാണിത്.

മത്സരത്തിൽ റുവാണ്ട ഉയർത്തിയ 120 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 80 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഐസിസി വുമൺസ് ടി20 റാങ്കിങിൽ സിംബാബ്‌വെ പതിനൊന്നാം സ്ഥാനത്തും റുവാണ്ട 27 ആം സ്ഥാനത്തുമാണുള്ളത്. പത്തൊമ്പതാം ഓവറിൽ നാല് പന്തിൽ നാലിലും വിക്കറ്റ് വീഴ്ത്തിയായിരുന്നു റുവാണ്ട വിജയം സ്വന്തമാക്കിയത്.

ഗ്രൂപ്പ് ബിയിൽ ഇനി ഇംഗ്ലണ്ടിനെതിരെയാണ് റുവാണ്ടയ്ക്ക് മത്സരം ശേഷിക്കുന്നത്.

ടൂർണമെൻ്റിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ തന്നെയാണ് കിരീട സാധ്യതയിൽ മുൻപന്തിയിലുള്ള ടീം. ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയെ 7 വിക്കറ്റിന് പരാജയപെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ യു എ ഇയ്ക്കെതിരെ 122 റൺസിൻ്റെ വമ്പൻ വിജയം നേടിയിരുന്നു. ഇന്ത്യയ്ക്കൊപ്പം ന്യൂസിലൻഡിനും ബംഗ്ലാദേശിനും മാത്രമാണ് ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിക്കാൻ സാധിച്ചത്.