Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി, ഏകദിന പരമ്പരയിൽ നിന്നും ശ്രേയസ് അയ്യർ പുറത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർ നാളെ ആരംഭിക്കുന്ന പരമ്പരയിൽ നിന്നും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരക്കാരനായി രജത് പാട്ടിദാറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.

ബാക്ക് ഇഞ്ചുറി മൂലമാണ് ശ്രേയസ് അയ്യർ പരമ്പരയിൽ നിന്നും പുറത്തായത്. കൂടുതൽ പരിശോധനയ്ക്കായി ശ്രേയസ് അയ്യരിനെ ബിസിസിഐ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചിട്ടുണ്ട്. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സിൻ്റെ താരമാണ് രജത് പാട്ടിദാർ. കഴിഞ്ഞ സീസണിൽ സെഞ്ചുറി അടക്കം നേടി മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു.

നാളെ ഹൈദരാബാദിലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. കെ എൽ രാഹുൽ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം ശ്രേയസ് അയ്യരുടെയും അഭാവം പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യൻ ടീം ;

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), വിരാട് കോലി, സൂര്യകുമാർ യാദവ്, കെഎസ് ഭരത് (WK), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രജത് പതിദാർ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്