Skip to content

ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ ലക്ഷ്യവുമായി ഇന്ത്യ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസാണ് നേടിയത്. 110 പന്തിൽ 8 സിക്‌സും 13 ഫോറും സഹിതം കോഹ്ലി പുറത്താകാതെ നിന്നു. 85 പന്തിൽ നിന്ന് സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി അവസാന 25 പന്തിൽ 66 റൺസാണ് നേടിയത്.

കേരള മണ്ണിലെ ആദ്യ സെഞ്ചുറി നേടിയ കോഹ്ലി ഏകദിനത്തിലെ 46ആം സെഞ്ചുറി പൂർത്തിയാക്കി. രോഹിത് (49 പന്തിൽ 42), ശുഭ്മാൻ ഗിൽ (97 പന്തിൽ 116), അയ്യർ (32 പന്തിൽ 38), രാഹുൽ (7), സൂര്യകുമാർ യാദവ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

അതേസമയം സ്‌കോർ 150 കടത്തിയ കോഹ്ലി ഏകദിന ക്രിക്കറ്റിലെ അപൂർവ നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഓപ്പണർ അല്ലാതെ ഏകദിനത്തിൽ 5 തവണ 150+ സ്‌കോർ നേടിയ താരമെന്ന നേട്ടമാണ് കോഹ്ലി തേടിയെത്തിയത്. 3 തവണയുമായി വിവിയൻ റിച്ചാർഡ്സൻ ഈ ലിസ്റ്റിൽ രണ്ടാമതുണ്ട്. ഡിവില്ലിയേഴ്സ്, ലാറ, ബട്ട്ലർ എന്നിവർ 2 തവണ 150+ നേടിയിട്ടുണ്ട്.ഏറ്റവും കൂടുതൽ 150+ നേടിയിട്ടുള്ളത് നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്(8).സച്ചിൻ 5 തവണ 150+ നേടിയിട്ടുണ്ട്.