Skip to content

ഇങ്ങനെയും ഹെലികോപ്റ്റർ ഷോട്ട് കളിക്കാം! ധോണിയെ ഓർമ്മിപ്പിച്ച് കോഹ്ലിയുടെ സിക്സ് ; വീഡിയോ

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തിൽ ഇന്ത്യയ്ക് കൂറ്റൻ സ്‌കോർ. മത്സരം 47 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 357 റൺസ് നേടിയിട്ടുണ്ട്. ഏകദിന കരിയറിലെ 46ആം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 100 പന്തിൽ നിന്ന് 142 റൺസുമായി ബാറ്റിങ് തുടരുകയാണ്.

85ആം പന്തിൽ നിന്നാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. കഴിഞ്ഞ 4 ഏകദിനത്തിൽ മൂന്നിലും സെഞ്ചുറി നേടി അവിശ്വസനീയ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് കോഹ്ലി. ഈ സീരീസിലെ രണ്ടാം സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് ശേഷം 15 പന്തിൽ നിന്ന് 42 റൺസാണ് കോഹ്ലി നേടിയത്. ധോണി സ്റ്റൈലിൽ ഹെലികോപ്റ്റർ ഷോട്ടിലൂടെ സിക്സ് നേടിയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

38 റൺസ് നേടിയ അയ്യറാണ് അവസാനമായി പുറത്തായത്.
97 പന്തിൽ നിന്ന് 116 റൺസ് നേടിയാണ് ഗിലിന്റെ മടക്കം. ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറി നേടിയാണ് മടങ്ങിയത്. രജിത പന്തിൽ ബൗൾഡാവുകയായിരുന്നു
42 റൺസ് നേടിയ ക്യാപ്റ്റൻ രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ട്ടമായത്. ചാമിക കരുണരത്നയുടെ ഡെലിവറിയിൽ ബൗണ്ടറിക്ക് അരികെ ക്യാച്ചിൽ അവസാനിച്ചു.